വൈക്കം ; എസ്. എൻ. ഡി. പി യോഗം 118-ാം നമ്പർ കൊതവറ ശാഖാ യോഗത്തിന്റെ 25-ാം മത് ശ്രീനാരായണഗുരദേവ പ്രതിഷ്ഠാവാർഷിക രജതോത്സവം 8, 9 തീയതികളിൽ നടത്തും. മഹാഗുരുപൂജ, വിളംബരഘോഷയാത്ര, പൂത്താലഘോഷയാത്ര, ജ്ഞാനസന്ധ്യ, പ്രഭാഷണം, പ്രതിഷ്ഠാവാർഷിക മഹാസമ്മേളനം, കുടുംബയൂണി​റ്റുകളുടെ 25-ാമത് വാർഷികാഘോഷം, സർഗ്ഗോത്സവം എന്നിവയാണ് പ്രധാന പരിപാടികൾ. 8ന് രാവിലെ 10.30ന് വിളംമ്പര ഘോഷയാത്ര, വൈകിട്ട് 5 ന് പൂത്താലം എന്നിവയും വൈകിട്ട് 6.30 ന് നടക്കുന്ന ജ്ഞാനസന്ധ്യയിൽ ഗുരുധർമ്മ പ്രഭാഷകൻ ഡോ. എം.എം ബഷീർ മുഖ്യ പ്രഭാഷണം നടത്തും. 9ന് രാവിലെ 10 ന് രജതോത്സവം, പ്രതിഷ്ഠാവാർഷിക സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് അദ്ധ്യഷത വഹിക്കും. എസ്. എൻ. ട്രസ്​റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ കുടുംബയൂണി​റ്റ് രജതജൂബിലി ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എം.പി.സെൻ മുഖ്യ പ്രഭാഷണം നടത്തും. മഹാപ്രസാദ ഊട്ട്, സർഗ്ഗോത്സവം, ഫ്യൂഷൻ തിരുവാതിര, ആലപ്പുഴ സ്​റ്റാർ ബീ​റ്റ്സ്സിന്റെ ഗാനമേള എന്നിവയും നടക്കും.