കുമരകം: ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഭാഷാ വിഭാഗങ്ങളുടെയും ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് ദേശീയ സെമിനാറും പുസ്തക പ്രകാശനവും 'സമന്വയ 2025' നടത്തും. കോഴിക്കോട് ഭാഷാ സമന്വയവേദിയുടെയും മഹാത്മാഗാന്ധി സർവകലാശാല ഡി.സി.ഡി.സിയുടെയും സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. 25 ഝാർഖണ്ഡ് കഥകൾ ' ആണ് പ്രകാശനം ചെയ്യുന്നത്. ഉച്ചകഴിഞ്ഞ് ഹിന്ദി,മലയാളം,ഇംഗ്ലീഷ് ഭാഷകളിൽ സെമിനാറും പ്രബന്ധാവതരണങ്ങളും നടക്കും.