പാലാ: പ്രൊഫ.സിസിലിയാമ്മ ജോസഫ് അവസേപ്പറമ്പിൽ മെമ്മോറിയൽ 26ാത് ഓൾ കേരളാ മിനി മാരത്തൺ മത്സരം 8ന് പാലായിൽ നടക്കുമെന്ന് സംഘാടകർ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രൊഫ.സിസിലിയാമ്മ ജോസഫ് അവുസേപ്പറമ്പിൽ ട്രസ്റ്റും, വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററും ചേർന്ന് സംഘടിപ്പിക്കുന്ന മാരത്തൺ രാവിലെ 7 ന് മുൻസിപ്പൽ സ്റ്റേഡിയത്തിൽ മാണി സി.കാപ്പൻ ഫ്ളാഗ് ഓഫ് ചെയ്യും. പുരുഷൻമാർക്ക് 60 വയസിന് മുകളിലും സ്ത്രീകൾക്ക് 50 വയസിന് മുകളിലുമായി നടക്കുന്ന മത്സരം പാലാ കോട്ടയം റോഡിൽ സ്റ്റേഡിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് മുത്തോലി ജംഗ്ഷനിൽ എത്തി തിരിച്ച് ളാലം പാലം ജംഗ്ഷനിലെത്തി സമാപിക്കും. ളാലം പാലം ജംഗ്ഷനിൽ ചേരുന്ന സമാപന സമ്മേളനം മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്യും. സമ്മാനദാനവും ആദരിക്കലും പാലാ ഡിവൈ.എസ്.പി കെ.സദൻ നിർവഹിക്കും, വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ അഡ്വ.സന്തോഷ് മണർക്കാട്ട് അദ്ധ്യക്ഷത വഹിക്കും. ഡോ.ജോസ് ജെയിംസ് അനുസ്മരണ പ്രസംഗം നിർവഹിക്കും. ഏഷ്യൻ ഗെയിംസ് താരം ബേബി തോമസ് പഴയപറമ്പിലിനെ ആദരിക്കും. ഡോ.സെബാസ്റ്റ്യൻ പടിഞ്ഞാറെക്കര, വി.എം.അബ്ദുള്ളാഖാൻ, ബെന്നി മൈലാടൂർ എന്നിവർ ആശംസകൾ നേരും. മത്സരത്തിൽ പങ്കെടുക്കുന്നവർ രാവിലെ 6.30ന് സ്റ്റേഡിയത്തിലെത്തി പേര് രജിസ്റ്റർ ചെയ്യണം. വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിജയികൾക്ക് ക്യാഷ് അവാർഡും, മെഡലുകളും സമ്മാനിക്കും. കൂടുതൽ വിവരങ്ങൾ : 9744957753. പത്രസമ്മേളനത്തിൽ അഡ്വ.സന്തോഷ് മണർകാട്, പ്രൊഫ.ഫിലോമിന ജേക്കബ്, അബ്ദുള്ളാഖാൻ, ബെന്നി മൈലാടൂർ എന്നിവർ പങ്കെടുത്തു.