കടുത്തുരുത്തി: കെ.എസ്.എസ്.പി.എ കടുത്തുരുത്തി നിയോജകമണ്ഡലം 41ാമത് വാർഷിക സമ്മേളനം ഇന്ന് വയലാ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 10ന് പതാകഉയർത്തൽ, 10.30ന് സമ്മേളനം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. സിറിയക് ഐസക് അദ്ധ്യക്ഷത വഹിക്കും. ഡോ.ജിന്റോ ജോൺ മുഖ്യപ്രഭാഷണം നടത്തും. ബിജു പുന്നത്താനം, സുനു ജോർജ്, ജെയിംസ് പുല്ലാപ്പള്ളി, ന്യൂജെന്റ് ജോസഫ്, കെ.കെ രാജു, മാത്യു കുളിരാനി, മൈക്കിൾ ചെമ്പകമറ്റം എന്നിവർ പങ്കെടുക്കും. എം.കെ സനൽകുമാർ സ്വാഗതവും സൈമൺ പൂഴിക്കോൽ നന്ദിയും പറയും. മികച്ച സംഘടന യൂണിറ്റുകൾക്ക് പുരസ്‌കാര വിതരണവും മികച്ച സംഘാടകരെ ആദരിക്കലും മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കും. പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി മുരളി ഉദ്ഘാടനം ചെയ്യും. കെ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിക്കും. പി.കെ മണിലാൽ മുഖ്യപ്രഭാഷണം നടത്തും. പി.ജെ ആന്റണി സംഘടനാസന്ദേശം നൽകും. സമാപന സമ്മേളനം കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ് സലിം ഉദ്ഘാടനം ചെയ്യും.