അഞ്ഞൂറ്റിമംഗലം: തലപ്പലം ഗ്രാമപഞ്ചായത്തിലെ അഞ്ഞൂറ്റിമംഗലം ഗവ.എൽ.പി സ്‌കൂളിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ കെ.ജെ സെബാസ്റ്റിയൻ മുഖ്യപ്രഭാഷണം നടത്തും. പൂർവ്വ വിദ്യാർത്ഥി ബിജു ഞെട്ടനൊഴികയിലിനെ ആദരിക്കും.