ചങ്ങനാശേരി: മുഖം സാംസ്‌കാരിക പ്രതിരോധ വേദിയുടെ നേതൃത്വത്തിൽ വയലാർ സ്മൃതിയും കേരളപ്പിറവി ദിനാചരണവും നടത്തി. നവകേരള നിർമ്മിതി, ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും ചരിത്രകാരനുമായ പ്രൊഫ.വി.കാർത്തികേയൻ നായർ പ്രഭാഷണം നടത്തി. മുഖം മുഖ്യ കോർഡിനേറ്റർ ഡോ.ജയിംസ് മണിമല അദ്ധ്യക്ഷത വഹിച്ചു. എസ്.എ രാജീവ്, ഡോ.സണ്ണി സെബാസ്റ്റ്യൻ, എ.വി പ്രതീഷ്, റെജു പുലിക്കോടൻ, മോഹൻദാസ് ജി.ആറ്റുവാക്കേരി, പി.എസ് ബാബു, എഴുത്തുകാരി സുജ കെ.പിള്ള എന്നിവർ പങ്കെടുത്തു. ഓൺലൈൻ വയലാർ കവിത ആലാപന മത്സര വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. വയലാർ കവിത ആലാപനവും ഗാനസന്ധ്യയും നടന്നു.