ഇളങ്ങുളം: എലിക്കുളം പഞ്ചായത്തിലെ വികസനസദസ് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ റിസോഴ്സ് പേഴ്സൺ കെ.കെ. മിനിയും പഞ്ചായത്തിന്റെ വികസനനേട്ടങ്ങൾ പഞ്ചായത്ത് സെക്രട്ടറി മാത്യൂസ് ജോർജും അവതരിപ്പിച്ചു. കുടുംബശ്രീക്ക് സ്വന്തമായി ബാങ്ക്, എല്ലാ ഭവനങ്ങളിലും വെള്ളമെത്തിക്കുന്ന കുടിവെള്ള പദ്ധതി, ലഹരിവിരുദ്ധ ക്ലാസുകൾ സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ പൊതുചർച്ചയിൽ ഉയർന്നു.
വൈസ് പ്രസിഡന്റ് സൂര്യമോൾ, സ്ഥിരംസമിതി അദ്ധ്യക്ഷർ, പഞ്ചായത്തംഗങ്ങൾ,സംസ്ഥാന റിസോഴ്സ് പേഴ്സൺ വിഷ്ണു ശശിധരൻ, ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.