പൊൻകുന്നം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ നെടുങ്കുന്നം പഞ്ചായത്തിലെ മുണ്ടുമല ഗ്രാമം നവീകരിക്കുന്നതിന് 1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. 2019,20 സാമ്പത്തികവർഷത്തിൽ അംബേദ്കർ സ്വാശ്രയം ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം അനുവദിച്ചെങ്കിലും നവീകരണ ജോലികൾക്ക് കൂടുതൽ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ പട്ടികജാതി വികസനവകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് ഉത്തരവുണ്ടായിരിക്കുന്നത്. കേരളാ ഇലക്ട്രിക്കൽ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിക്കാണ് നിർമ്മാണ ചുമതല.