
വൈക്കം: വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വികസന സന്ദേശയാത്ര ഉദയനാപുരം ജംഗ്ഷനിൽ ജാഥാ ക്യാപ്റ്റൻ സോണി സണ്ണിക്ക് പതാക കൈമാറി ഡി.സി.സി വൈസ് പ്രസിഡന്റ് ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അയ്യേരി സോമൻ അദ്ധ്യക്ഷത വഹിച്ചു. പി.ഡി ഉണ്ണി, അബ്ദുൾ സലാം റാവുത്തർ, പി.എൻ ബാബു, ബി.അനിൽകുമാർ, അക്കരപ്പാടം ശശി, പ്രീത രാജേഷ്, പി.റ്റി സുഭാഷ്, ഇടവട്ടം ജയകുമാർ, കെ.ഷഡാനനൻ നായർ, രതിമോൾ, എം.ടി.അനിൽകുമാർ, ഷാജി വല്ലൂത്തറ, ബി.ചന്ദ്രശേഖരൻ, വി.അനൂപ് എന്നിവർ പ്രസംഗിച്ചു. വൈക്കം നഗരസഭയുടെ 26 വാർഡുകൾ കേന്ദ്രീകരിച്ചാണ് സന്ദേശയാത്ര നടത്തിയത്.