nel

വെച്ചൂർ: വെച്ചൂർ മോഡേൺ റൈസ്‌മിൽ നെല്ല് സംഭരണം സുതാര്യമാക്കണമെന്ന് മാർക്സിസ്​റ്റ് ലെനിനിസ്​റ്റ് പാർട്ടി ഒഫ് ഇന്ത്യ റെഡ് ഫ്ളാഗ് ജില്ലാ കമ്മ​റ്റി ആവശ്യപ്പെട്ടു. വെച്ചൂർ , തലയാഴം , കല്ലറ , നീണ്ടൂർ , അയ്മനം , ആർപ്പൂക്കര തുടങ്ങിയ പാടശേഖരങ്ങളിൽ കൊയ്ത്ത് തുടങ്ങാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം കർഷകരെ ആശങ്കയിലാക്കുന്നു. വെച്ചൂർ റൈസ്‌മിൽ ഏതാനും ചില പാടശേഖരങ്ങളിലെ നെല്ല് മാത്രമാണ് സംഭരിച്ചത്. സ്വകാര്യ മില്ലുടമകളുടെ കടുംപിടിത്തം തടയാൻ സർക്കാർ നേരിട്ട് നെല്ല് സംഭരിച്ച് കൊയ്ത്തു യന്ത്രങ്ങൾ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി സി.എസ്. രാജു ആവശ്യപ്പെട്ടു.