rjd

കോട്ടയം: ആർ.ജെ.ഡി. ജില്ലാ നേതൃ കൺവൻഷൻ നവംബർ 8 ന് വൈകിട്ട് 3 ന് കോട്ടയം തിരുനക്കരയിലുള്ള ബാങ്ക് എംപ്ലോയീസ് ഹാളിൽ നടക്കും. ആർ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. വർഗ്ഗീസ് ജോർജ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. ജമീലാ പ്രകാശ് എക്‌സ് എം.എൽ.എ, എൻ. കെ. വത്സൻ എന്നിവരും മറ്റ് നേതാക്കളും പ്രസംഗിക്കും.