
പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
ഏഴാം സെമസ്റ്റർ ബി.ടെക് (പുതിയ സ്‌കീം 2010 മുതലുള്ള അഡ്മിഷനുകൾ) മേഴ്‌സി ചാൻസ് പരീക്ഷ, വിദ്യാർത്ഥികളിൽ നോർത്ത് പറവൂർ ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തവർ നോർത്ത് പറവൂർ ശ്രീനാരായണഗുരു ആർട്‌സ് ആൻഡ് സയൻസ് കോളേജിലും പുതുപ്പള്ളി ഗുരദേവ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി തിരഞ്ഞെടുത്തവർ പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലും പരീക്ഷയ്ക്ക് ഹാജരാകണം.
പരീക്ഷാ തീയതി
എം.എ, എം.എസ്‌സി, എം.കോം അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ് (റഗുലർ സ്റ്റഡി 2001ന് മുമ്പുള്ള അഡ്മിഷനുകൾ) (പ്രൈവറ്റ് സ്റ്റഡി 2002ന് മുമ്പുള്ള അഡ്മിഷനുകൾ) ജനുവരി 2025 പരീക്ഷകൾ 19 മുതൽ നടക്കും.
1,2 സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ എം.എ, എം.എസ്‌സി, എം.കോം (2015 - 2018 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) ജൂലായ് 2025 പരീക്ഷകൾ 24മുതൽ നടക്കും.