child

കോട്ടയം: ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഒൻപതിന് ചങ്ങനാശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മലയാളം പ്രസംഗം, കഥാരചന, കവിതാ രചന, ഉപന്യാസം എന്നീയിനങ്ങളിലാണ് മത്സരങ്ങൾ. രാവിലെ ഒൻപതിന് രജിസ്‌ട്രേഷൻ ആരംഭിക്കും. പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രം കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447355195, 9447366800. ശിശുദിന റാലി 14 ന് രാവിലെ 9 ന് ചങ്ങനാശേശരി നഗരസഭാ കവാടത്തിൽ നിന്നാരംഭിക്കും.