polie

പാലാ : ഹൈവേ പൊലീസിന്റെ പട്രോളിംഗ് വാഹനം കലുങ്കിലേക്ക് ഇടിച്ചുകയറി എസ്‌.ഐ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്. ഇന്നലെ പുലർച്ചെ 4.30 ഓടെ പാലാ - തൊടുപുഴ റൂട്ടിൽ മുണ്ടാങ്കലിന് സമീപമായിരുന്നു അപകടം. ട്രാഫിക് എസ്‌.ഐ നൗഷാദ്, പൊലീസുകാരായ സ്റ്റെഫിൻ, എബിൻ എന്നിവർക്കാണ് പരിക്കേറ്റത്. സ്റ്റെഫിന്റെ മൂക്കിനും മുഖത്തും കാലിനും സാരമായി പരിക്കുണ്ട്. പിന്നാലെ കാറിൽ എത്തിയവർ മൂവരെയും പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിസിറ്റിയിലും എത്തിച്ചു.