കോട്ടയം: ആർ.ശങ്കർ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ.ശങ്കറിന്റെ 53ാമത് ചരമവാർഷികം 7ന് വൈകുന്നേരം 4ന് കോട്ടയം സ്റ്റാർ ജംഗ്ഷനിൽ ഗാന്ധിജി സ്റ്റഡി സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. അനുസ്മരണയോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഡ്വ.ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. ആർ.ശങ്കർ സാംസ്‌കാരികവേദി പ്രസിഡന്റ് എം.എസ് സാബു അദ്ധ്യക്ഷത വഹിക്കും. കുഞ്ഞ് ഇല്ലംപള്ളി, അഡ്വ.ഫിൽസൺ മാത്യു, അഡ്വ.ജിശ്രീകുമാർ, അഡ്വ.ജി.ഗോപകുമാർ, എ.കെ ജോസഫ്, വി.എം ശശി, എം.ബി സുകുമാരൻ നായർ, ബൈജു മാറാട്ടുകുളം, സാൽവിൻ കൊടിയന്തറ, കെ.സി ദിലീപ് കുമാർ, കെ.അപ്പുക്കുട്ടൻ, പ്രബോധ് ചങ്ങനാശേരി, മായാകൃഷ്ണൻ, കെ.എൻ കൃഷ്ണൻ നമ്പൂതിരി, സക്കീർ ചങ്ങംപള്ളി, സതീഷ് കുമാർ മണലേൽ, വി.എം മണി തുടങ്ങിയവർ പങ്കെടുക്കും.