ചങ്ങനാശേരി : യു.ഡി.എഫ് ഈസ്റ്റ്, വെസ്റ്റ് സംയുക്ത നേതൃയോഗം ഉദ്ഘാടനം കെ.പി.സി നിർവാഹകസമിതി അംഗം അജീസ് ബെൻ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം ചെയർമാൻ സിയാദ് അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. 6 ന് വൈകിട്ട് മൂന്നിന് കുരിശുംമൂട്ടിൽ നിന്ന് നഗരസഭയിലേക്ക് മാർച്ചും വിചാരണ സദസും മണ്ഡലം പദയാത്രയും നടത്തും. ഡി.സി.സി സെക്രട്ടറി പി.എച്ച് നാസർ, ജോർജുകുട്ടി മാപ്പിളശേരി, പി.എം. കബീർ, പി.എൻ നൗഷാദ്, മാത്തുക്കുട്ടി പ്ലാത്താനം, ഗീത ശ്രീകുമാർ, ജസ്റ്റിൻ ബ്രൂസ്, പി.കെ സുശീലൻ, ജോമി ജോസഫ്, പി.എച്ച് അഷ്‌റഫ്, കേരള ശരണ്യ ശശി, സിബിച്ചൻ ഇടശേരിപറമ്പിൽ, മാത്യു തെക്കനാട്ട് എന്നിവർ പങ്കെടുത്തു.