കൊല്ലാട് : എസ്.എൻ.ഡി.പി യോഗം 54ാം നമ്പർ കൊല്ലാട് ശാഖയിലെ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും എട്ടിന് ഉച്ചകഴിഞ്ഞ് 2 ന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. ശാഖാ പ്രസിഡന്റ് പി.കെ അനൂപ് ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം യൂണിറ്റ് സെക്രട്ടറി സന്ധ്യാ ദാസ് കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. ജഗദീഷ് പാറയിൽ, സുഷമ്മ മോനപ്പൻ, ശ്യാമള വിജയൻ, സുശാന്ത് കുറ്റിപ്പുഴ, മിഥുൻ പ്രകാശ് എന്നിവർ പങ്കെടുക്കും. രജനി അരവിന്ദ് സ്വാഗതം പറയും.