കോട്ടയം: തിരുവാർപ്പ് പഞ്ചായത്തിലെ പതിനാലാം വാർഡിലെ ശാസ്താംകടവ് വെട്ടിക്കാട് റോഡ് ഇന്ന് വൈകിട്ട് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. തീരദേശ റോഡുകളുടെ നവീകരണ പദ്ധതി പ്രകാരം ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ ഒരു കോടി രൂപ ചെലവിട്ടാണ് റോഡ് നിർമ്മാണം. തോട്ടപ്പള്ളി ഹാർബർ എൻജിനീയറിംഗ് സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഡി.എസ്. സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്.അനീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം.ബിന്നു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സജിമോൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്ഥിരംസമിതി അദ്ധ്യക്ഷ ജെസി നൈനാൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.ആർ.അജയ് തുടങ്ങിയവർ പങ്കെടുക്കും.