കോട്ടയം: ജില്ലയിൽ 39 ഗ്രാമപഞ്ചായത്തുകളിൽ അദ്ധ്യക്ഷ പദവി സംവരണം നിശ്ചയിച്ചു. 35 പഞ്ചായത്തുകളുടെയും അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളുടെയും ഭരണം ഇത്തണ വനിതകൾക്കാണ്. ഇതിൽ രണ്ട് പഞ്ചായത്തുകൾ പട്ടികജാതി സ്ത്രീ സംവരണമാണ്. നഗരസഭകളിൽ പാലാ മുനിസിപ്പാലിറ്റി അദ്ധ്യക്ഷപദവി മാത്രമാണ് വനിതാ സംവരണം. കോട്ടയം ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷപദവി സംവരണമല്ല. ആകെയുള്ള 11 ബ്ലോക്കുകളിൽ അഞ്ച് ബ്ലോക്കുകളിൽ അദ്ധ്യക്ഷപദവി സംവരണമാണ്.
ഗ്രാമപഞ്ചായത്ത്
പട്ടിക ജാതി സ്ത്രീ : മറവൻതുരുത്ത്, നെടുംകുന്നം.
പട്ടികജാതി : വാകത്താനം, വാഴപ്പള്ളി, ചിറക്കടവ്.
പട്ടികവർഗം : എരുമേലി.
സ്ത്രീ സംവരണം : തലയാഴം, വെച്ചൂർ, കല്ലറ, മുളക്കുളം, വെള്ളൂർ, നീണ്ടൂർ, തിരുവാർപ്പ്, അതിരമ്പുഴ, കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി, വെളിയന്നൂർ, ഉഴവൂർ, മീനച്ചിൽ, മുത്തോലി, മേലുകാവ്, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തലപ്പലം, തിടനാട്, എലിക്കുളം, മണർകാട്, കിടങ്ങൂർ, മീനടം, മാടപ്പള്ളി, പായിപ്പാട്, വെള്ളാവൂർ, വാഴൂർ, മണിമല, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, പാറത്തോട്, വിജയപുരം, അയർക്കുന്നം.
ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ സംവരണം : കടുത്തുരുത്തി, ഉഴവൂർ, മാടപ്പള്ളി, വാഴൂർ, പള്ളം.