കോട്ടയം: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് എൻ.എ മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. പാർട്ടിയുടെ 14 അംഗ ജില്ലാ കമ്മറ്റിയെ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് പി.ജി സുഗുണൻ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ.സജി പോത്തൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം പന്തളം മോഹൻദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷംസുധീൻ, ജയചന്ദ്രൻ കൂട്ടിക്കൽ, സെക്രട്ടറിമാരായ സാബു മത്തായി, സാബു നായരമ്പലം, ബൻ ഇൻഡിക്കാട്ടിൽ, സിൽവിമോൾ, സുബിത, രജ്ഞനാഥ് കോടിമത, സജീവൻ, തമ്പിച്ചൻ മംഗാശ്ശേരി എന്നിവർ പങ്കെടുത്തു.