chrman-trphy
ചെയർമാൻസ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടനം തൃക്കൊടിത്താനം സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പൊലീസ് കെ.ആർ പ്രശാന്ത് നിർവഹിക്കുന്നു.

ചങ്ങനാശേരി: ഏഴാമത് ഗുഡ്‌ഷെപ്പേർഡ് ചെയർമാൻസ് ട്രോഫി ഇന്റർ സ്‌കൂൾ ഫുട്ബോൾ മത്സരം തെങ്ങണ ഗുഡ് ഷെപ്പേർഡ് സ്‌കൂളിൽ ആരംഭിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ 28 ടീമുകൾ കിരീടത്തിനായി മാറ്റുരയ്ക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം തൃക്കൊടിത്താനം സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പൊലീസ് കെ.ആർ പ്രശാന്ത് നിർവഹിച്ചു. ഡോക്ടർ വർക്കി എബ്രഹാം കാച്ചാനത്ത് അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ അവതരിപ്പിച്ച സുംബ നൃത്തം ഉദ്ഘാടനവേദിയെ ആകർഷകമാക്കി. ടൂർണമെന്റിലെ പ്രഥമ മത്സരത്തിൽ എ.കെ.എം പബ്ലിക് സ്‌കൂൾ വിജയിച്ചു.