adarikkal
തലയാഴം പഞ്ചായത്ത് സി. ഡി. എസ് ന്റെ നേതൃത്ത്വത്തിൽ ഡബ്ബിങ്ങ് ആർട്ടിസ്​റ്റിന്റെ സംസ്ഥാന അവാർഡ് ജേതാവ് വൈക്കം ഭാസിയെ ആദരിക്കലും എ.ഡി.എസ് പ്രവർത്തന ഗ്രാന്റ് വിതരണവും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രജ്ഞിത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം ; തലയാഴം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ് ന്റെ നേതൃത്ത്വത്തിൽ മികച്ച ഡബ്ബിംഗ് ആർട്ടിസ്​റ്റിനുള്ള സംസ്ഥാന അവാർഡ് നേടിയ വൈക്കം ഭാസിയെ ആദരിച്ചു. ഉല്ലല ശിവരജ്ഞിനി ഓഡി​റ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കുടുംബശ്രീ സി. ഡി. എസ് ന്റെ സമ്മാന കൂപ്പൺ നറുക്കെടുപ്പും, എ. ഡി. എസ് പ്രവർത്തന ഗ്രാന്റ് വിതരണ സമ്മേളനവും ഇതോടൊപ്പം നടന്നു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രജ്ഞിത് ഉദ്ഘാടനം ചെയ്തു. സി. ഡി. എസ്. വൈസ് ചെയർപേഴ്സൺ മരിയ ജൂഡിത് അദ്ധ്യഷത വഹിച്ചു.