പാലാ: ഭിന്നശേഷി കുട്ടികളുടെ സമഗ്ര വികസനം മുന്നിൽകണ്ട് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 2024 26 വാർഷിക പദ്ധതിയിൽപ്പെടുത്തി 21 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപയും മുടക്കി നിർമ്മിച്ച മൾട്ടി സെൻസറി പാർക്ക് ഉദ്ഘാടനം ചെയ്തു.
വളർച്ച വ്യതിയാനം ആശയവിനിമയവൈകല്യം എന്നിവ കണ്ടെത്തുന്നതിനും ഭിന്നശേഷി കുട്ടികളുടെ വിവിധ ഇന്ദ്രിയങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇതിലൂടെ കഴിയും. സ്പീച്ച് തെറാപ്പിസ്റ്റ്, സ്‌പെഷ്യൽ എജ്യൂക്കേറ്റർ സോഷ്യൽ വർക്കർ പേരെന്റിങ്ങ് ഔട്ട്രീച് ക്ലിനിക്കിലെ കൗൺസിലർമാർ എന്നിവരുടെ സേവനം ലഭ്യമാണ്. എംസി റോഡരികിൽ പട്ടിത്താനത്ത് ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 20 സെന്റ് സ്ഥലത്താണ് സമന്വയ മൾട്ടി സെൻസറി പാർക്ക് നിർമ്മിച്ചിരിക്കുന്നത്.