പാലാ: അപകടങ്ങളും മാലിന്യം തള്ളലും പതിവായ പാലാ മൂന്നാനിയിൽ എ.ഐ ക്യാമറ സ്ഥാപിക്കുമെന്ന് പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ പറഞ്ഞു. പാലാ മൂന്നാനിയിൽ പുറത്തുനിന്നുള്ള മാലിന്യങ്ങൾ ലോറിയിൽ തള്ളുന്നതായും വേണ്ട നടപടികൾ വേണമെന്നുമുള്ള കൗൺസിലർ ജോസ് ജെ. ചീരാംകുഴിയുടെ നിവേദനത്തെ തുടർന്നാണ് മൂന്നാനിയിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് ചെയർമാൻ അറിയിച്ചു.

നഗരസഭാ കൗൺസിലിലും ഇത് സംബന്ധിച്ച് ചീരാംകുഴി ആവശ്യങ്ങൾ ഉന്നയിച്ചിരുന്നുവെന്ന് ചെയർമാൻ പറഞ്ഞു. അടുത്തഘട്ടം നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും ഇതുമൂലം നഗരത്തിലെ പല സാമുഹ്യ വിരുദ്ധ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും ചെയർമാൻ തോമസ് പീറ്റർ ചൂണ്ടിക്കാട്ടുന്നു.