കോട്ടയം: ഗാസയിൽ ഇതേവരെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകൾ കോട്ടയം നഗരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വേദനയോടെ ഏറ്റുപറയും. തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനത്തിൽ നടക്കുന്ന സമാധാനദൗത്യത്തിൽ നിരവധി പേർ പങ്കെടുക്കും. ചിന്ത രവി ഫൗണ്ടേഷൻ കേരളത്തിലെ വിവിധ നഗരങ്ങളിൽ നടത്തിവരുന്ന 'ഗാസയുടെ പേരുകൾ' എന്ന ശ്രംഖലാപ്രവർത്തനത്തിന്റെ ഭാഗമാണിത്.