കോട്ടയം: മണർകാട് ഗവൺമെന്റ് എൽ.പി. സ്‌കൂളിലെ വർണ്ണക്കൂടാരം സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു അധ്യക്ഷത വഹിച്ചു.
സ്‌കൂൾ പച്ചക്കറിക്കൃഷി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ജോൺ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പ്രേമാ ബിജു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഫിലിപ്പ് കിഴക്കേപ്പറമ്പിൽ, രജിത അനീഷ്, എന്നിവർ പങ്കെടുത്തു