കാഞ്ഞിരപള്ളി: പഞ്ചായത്ത് എട്ടാം വാർഡിലെ നൈനാർ മസ്ജിദ് റോഡിന് 9 ലക്ഷവും ഇടപേട്ട ഗണപതിയാർ കോവിൽ റോഡിന് മൂന്നുലക്ഷവും, പേട്ട ഗവ.ഹൈസ്‌കൂൾ പാറക്കടവ് റോഡിന് നാലു ലക്ഷവും മുത്തിയ പാറപത്തേക്കർ,പത്തേക്കർ റോഡ് എന്നിവയ്ക്ക് ഒന്നരലക്ഷം വിതവും, വാളിക്കൽ ജംഗ്ഷൻ കൊടുവന്താനം റോഡിന് രണ്ടു ലക്ഷം രുപയും അനുവദിച്ചതായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ അറിയിച്ചു.