
ചെറുവള്ളി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പടനിലം കവലയിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരിയുടെ വികസനഫണ്ടുപയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ, ഫാ.സിബി കുരിശുംമൂട്ടിൽ, ഷാജി പാമ്പൂരി, ബി.രവീന്ദ്രൻനായർ, സതി സുരേന്ദ്രൻ, അഡ്വ.ജയാശ്രീധർ, അഡ്വ.സമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, കെ.എ.എബ്രാഹം, ഷാജി നല്ലേപ്പറമ്പിൽ, ഫിനൊ പുതുപ്പറമ്പിൽ, രാഹുൽ ബി.പിള്ള എന്നിവർ പ്രസംഗിച്ചു.