vashiyoram

തെക്കേത്തുകവല : ചിറക്കടവ് പഞ്ചായത്ത് ഒരകോടിയിലേറെ രൂപ ചെലവഴിച്ച് പുനലൂർ - പൊൻകുന്നം ഹൈവേയുടെ അരികിൽ നിർമ്മിച്ച വഴിയോരവിശ്രമകേന്ദ്രം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. മുകൾനിലയിൽ ഓഡിറ്റോറിയത്തോടെയാണ് കെട്ടിടം നിർമ്മിച്ചത്. ഹാപ്പിനസ് പാർക്കുമുണ്ട്. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി, ജില്ലാ പഞ്ചായത്ത് അംഗം ടി.എൻ.ഗിരീഷ്‌കുമാർ, സതി സുരേന്ദ്രൻ, ബി.രവീന്ദ്രൻനായർ, മിനി സേതുനാഥ്, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.