
ഉരുളികുന്നം : വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും വൻകയറ്റം മൂലം സഞ്ചാരം ഏറെ ബുദ്ധിമുട്ടിയിരുന്ന തീയേറ്റർപ്പടി ഭജനമന്ദിരം റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നു. ഇടപ്പാടി ഭാഗത്തെ കയറ്റം കുറച്ച് വീതികൂട്ടിയാണ് നവീകരണം. കയറ്റമുള്ള ഭാഗം പൂർണമായും കോൺക്രീറ്റ് ചെയ്യും. എലിക്കുളം പഞ്ചായത്ത് ഒന്നാംവാർഡിലെ പ്രധാന റോഡായ ഇതുവഴി ചെറുവാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും ഇതോടെ യാത്ര സുഗമമാകും. എലിക്കുളം പഞ്ചായത്തിന്റെ ഒൻപതര ലക്ഷവും, ജോസ് കെ.മാണി എം.പിയുടെ അഞ്ചുലക്ഷവും വിനിയോഗിച്ചാണ് നവീകരണം പൂർത്തിയാക്കുന്നതെന്ന് പഞ്ചായത്തംഗം സിനി ജോയ് പറഞ്ഞു.