വൈക്കം: പെൻഷൻ പരിഷ്‌കരണത്തിന് അടിയന്തിരമായി കമ്മീഷനെ നിയമിക്കണമെന്നും പരിഷ്‌കരണം വൈകിയതിനാൽ ഇടക്കാലാശ്വാസം അനുവദിക്കണമെന്നും കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വൈക്കം ടൗൺ യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ് സലിം സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് അംഗം ഗിരിജാ നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.കെ.മണിലാൽ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം ഇ.എൻ ഹർഷകുമാർ പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു. പി.വി.സുരേന്ദ്രൻ, ഇടവട്ടം ജയകുമാർ, ബി.ഐ. പ്രദീപ് കുമാർ, സി.അജയകുമാർ സരസ്വതിയമ്മ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജഗദീഷ് അക്ഷര സ്വാഗതവും ജോ സെക്രട്ടറി കെ.എസ് ജയകുമാർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എൻ.ഗോപാലകൃഷ്ണൻ (പ്രസിഡന്റ്), കെ.എസ്. ജയകുമാർ (വൈസ് പ്രസിഡന്റ്), ജഗദീഷ് അക്ഷര (സെക്രട്ടറി), കെ.പ്രകാശൻ ( ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.