ചങ്ങനാശ്ശേരി : കേരള കോൺഗ്രസ് കുറിച്ചി മണ്ഡലം കൺവെൻഷൻ 9 ന് വൈകിട്ട് 5 ന് ചെറുവേലിപ്പടിയിൽ എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ജിക്കു കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ കെ. എഫ് വർഗീസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് ജെയ്‌സൺ ജോസഫ്, ഉന്നതാധികാര സമിതി അംഗങ്ങളായ വി.ജെ.ലാലി, സി.ഡി.വത്സപ്പൻ,മാത്തുക്കുട്ടി പ്ലാത്താനം,ഏലിയാസ് സക്കറിയ, ഡോ. ജോബിൻ എസ്.കൊട്ടാരം, വിനു ജോബ്, ജില്ലാ ഓഫീസ് ചാർജ്ജ് സെക്രട്ടറി സന്തോഷ് കാവുകാട്ട്,കെ.എ.തോമസ്,റോയി ചാണ്ടി, സണ്ണി മക്കൊള്ളിൽ,ഷാജി പറത്താഴെ, ജോസഫ് ആന്റണി,ജോർജ്ജ് അപ്രേം ആലഞ്ചേരി, ബിന്ദു രമേശ് എന്നിവർ പ്രസംഗിക്കും.