കോട്ടയം : ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവയുടെ ഓർമ്മപ്പെരുന്നാൾ ഇന്ന് സമാപിക്കും. വിവിധ മേഖലകളിൽ നിന്നെത്തിയ തീർത്ഥാടകർക്ക് സഭാ ആസ്ഥാനത്ത് സ്വീകരണം നൽകി. വൈകിട്ട് നടന്ന സന്ധ്യാനമസ്‌ക്കാരത്തിനും, ശുശ്രൂഷകൾക്കും മലങ്കരസഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. ഡോ.യൂഹാനോൻ മാർ ദീയസ്‌ക്കോറോസ്, ഡോ.ജോഷ്വാ മാർ നിക്കോദീമോസ് എന്നിവർ സഹകാർമ്മികരായി.

ഇന്ന് രാവിലെ 7.30 ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. അനുസ്മരണപ്രസംഗം, കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ്.