പള്ളം : എസ്.എൻ.ഡി.പി യോഗം 28 എ പള്ളം ശാഖയിലെ മാനേജിംഗ് കമ്മിറ്റി, പഞ്ചായത്ത് കമ്മിറ്റി, യൂത്ത്മൂവ്‌മെന്റ്, വനിതാസംഘം, ദേവസ്വം കമ്മിറ്റി, കുമാരി സംഘം, ബാലജനയോഗം, കുടുംബയൂണിറ്റുകൾ, മൈക്രോയൂണിറ്റുകൾ എന്നിവയുടെ സംയുക്ത കോൺഫറൻസ് ഇന്ന് രാവിലെ 10 ന് ഗുരുദേവ ഹാളിൽ നടക്കും. ശാഖാ പ്രസിഡന്റ് രാഘവൻ മണലേൽ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ 2026 ലെ മകരച്ചതയ തൈപ്പൂയ മഹോത്സവങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കും.