പുതുപ്പള്ളി: ഗുരുധർമ്മ പ്രചരണ സഭ പുതുപ്പള്ളി മണ്ഡലം പ്രവർത്തക കൺവെൻഷൻ ഇന്ന് രാവിലെ 10 ന് വാകത്താനം ശ്രീവിദ്യാ വിലാസിനി എസ്.എൻ.ഡി.പി ഹാളിൽ നടക്കും. ജില്ലാ പ്രസിഡന്റ് ആർ.സലിംകുമാർ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് വി.ആർ പ്രസന്നൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി ഷിബു മൂലേടം, വി.പി കുഞ്ഞുമോൻ, കെ.കെ ഷാജി, സുകുമാരൻ വാകത്താനം, മോഹനൻ നാലുന്നാക്കൽ എന്നിവർ പങ്കെടുക്കും.