പള്ളം: എസ്.എൻ.ഡി.പി യോഗം പള്ളം 28 എ ശാഖയിലെ ഗുരുകാരുണ്യ കുടുംബയൂണിറ്റ് യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കളരിയ്ക്കൽ കെ.എസ് അനിൽകുമാറിന്റെ വസതിയിൽ നടക്കും. കൺവീനർ സി.വി സോമൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് രാഘവൻ മണലേൽ, വനിതാസംഘം വൈസ് പ്രസിഡന്റ് രഞ്ജിനി മനോജ് എന്നിവർ പങ്കെടുക്കും.
ഡോ.പൽപ്പു കുടുംബയൂണിറ്റ് യോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് പതിനഞ്ചിൽചിറ സന്ദീപിന്റെ വസതിയിൽ നടക്കും. കൺവീനർ എൻ.പി പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും. ശാഖ വൈസ് പ്രസിഡന്റ് ടി.കെ റെജിമോൻ, ദേവസ്വം കമ്മിറ്റി അംഗം കെ.വി സോമൻ എന്നിവർ പങ്കെടുക്കും.
ശ്രീനാരായണ കുടുംബയൂണിറ്റ് യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പുല്ലാത്തുശേരിൽ ഉഷ മോഹനന്റെ വസതിയിൽ നടക്കും. കൺവീനർ അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി പി.എം വിശ്വനാഥൻ, ദേവസ്വം കമ്മിറ്റി അംഗം പുഷ്പ സന്തോഷ് എന്നിവർ പങ്കെടുക്കും. പ്രമോദ് വേളൂർ മുഖ്യപ്രഭാഷണം നടത്തും.