തൃക്കോതമംഗലം : എസ്.എൻ.ഡി.പി യോഗം 62-ാം നമ്പർ തൃക്കോതമംഗലം ശാഖയിൽ കുടുംബസംഗമം ഇന്ന് നടക്കും. രാവിലെ 5 ന് ഗുരുപൂജ, 7.30 ന് പ്രാർത്ഥന, 10 ന് ശാഖാ ഹാളിൽ ചേരുന്ന കുടുംബസംഗമം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.എ ഷാജി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ സംഘടനാ സന്ദേശം നൽകും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ വിദ്യാഭ്യാസ ക്യാഷ് അവാർഡ് വിതരണം ചെയ്യും. എം.കെ ഗോപിദാസ്, വിധു രാജ് എന്നിവരെ ആദരിക്കും. സി.വി ഗോപാലകൃഷ്ണൻ, ലതാകുമാരി സലിമോൻ, ജി.സുമോൻ, കെ.പി രാജൻ, കെ.എം സലിമോൻ, പി.ആർ ബിനു, കെ.ജയകുമാർ എന്നിവർ പങ്കെടുക്കും. ക്ഷേത്രം മേൽശാന്തി അരുൺ ശാന്തി ഗുരുസ്മരണ നടത്തും. ശാഖാ സെക്രട്ടറി പി.കെ മുരളി സ്വാഗതവും,​ യൂണിയൻ കമ്മിറ്റി അംഗം അജി പി.ഗോപാൽ നന്ദിയും പറയും. 12.30 ന് അഡ്വ.കെ.ഡി പ്രസാദ് നിയമബോധവത്ക്കരണ ക്ലാസ് നയിക്കും. 1 ന് ഗുരുപൂജ, 2.30 ന് വിവിധ കലാപരിപാടികൾ.