കടുത്തുരുത്തി:നവീകരിച്ച വാലാച്ചിറ-ചാക്കിരിമുക്ക് ഗ്രാമീണറോഡിന്റെ ഉദ്ഘാടനം ഇന്ന് 4ന് വാലാച്ചിറ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ജംഗ്ഷനിൽ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കുമെന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ ലൈസമ്മ മാത്യു അറിയിച്ചു.
അഡ്വ.മോൻസ് ജോസഫ് എം.എൽ.എ അനുവദിച്ച 12 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്.