പാലാ : ബൈപ്പാസിൽ സ്ഥിരമായി അപകടമുണ്ടാകുന്നതും ഊരാശാല റോഡ് സന്ധിക്കുന്നതുമായ ഐക്കരക്കവലയിൽ അപകടസാധ്യത മേഖലയിൽ വേണ്ട മുന്നറിയിപ്പ് മാർഗങ്ങൾ സ്ഥാപിക്കാൻ തീരുമാനമായതായി നഗരസഭാ ചെയർമാൻ തോമസ് പീറ്റർ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ്, ട്രാഫിക് പൊലീസ് എന്നിവരുമായി ട്രാഫിക് അഡ്വവൈസറി കമ്മിറ്റിയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ട്രാഫിക് എസ്.ഐ സുരേഷ് വെട്ടിക്കാട്ട്, പി.ഡബ്ലി.യു.ഡി അസിസ്റ്റന്റ് എൻജിനീയർ ഷൈബി, കൗൺസിലർ സാവിയോ കാവുകാട്ട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.