spc

തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിലുള്ള ജില്ലാതല ക്വിസ് മത്സരമായ എസ്.പി.സി വിസ്കിഡ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മേയർ ആര്യാരാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഇന്റലിജൻസ് അഡീഷണൽ ഡയറക്ടർ ജനറൽ ഒഫ് പൊലീസ് പി.വിജയൻ സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനവിതരണവും നിർവഹിച്ചു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഫറാഷ്.ടി അദ്ധ്യക്ഷത വഹിച്ചു. പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ആർ.ജയശങ്കർ ഐ.പി,​എം.കെ.സുൽഫിക്കർ,​ഡി.ഷിബു തുടങ്ങിയവർ പങ്കെടുത്തു.