g

ഇസ്‌താംബുൾ: അതിർത്തിയിൽ വെടിനിറുത്തൽ നീട്ടാൻ ധാരണയായി അഫ്ഗാനിസ്ഥാനും പാകിസ്ഥാനും. ഇസ്‌താംബുളിൽ തുർക്കിയുടെയും ഖത്തറിന്റെയും മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. സമാധാന ചർച്ചയുടെ അടുത്തഘട്ടം ഈ മാസം ആറിന് ഇസ്‌താംബുളിൽ ചേരാനും തീരുമാനിച്ചു.

ഒരാഴ്‌ചയിലേറെ നീണ്ട സൈനിക ഏറ്റുമുട്ടലുകൾക്കൊടുവിൽ ഒക്ടോബർ 19ന് ഖത്തർ ഇടപെട്ടാണ് പാക്-അഫ്ഗാൻ അതിർത്തിയിൽ അടിയന്തര വെടിനിറുത്തൽ നടപ്പാക്കിയത്. സമാധാനം സ്ഥാപിക്കാനുള്ള ചർച്ചകൾ 25നാണ് ഇസ്‌തംബുളിൽ തുടങ്ങിയത്. അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ പേരിൽ പാകിസ്ഥാനും അഫ്ഗാനും പരസ്പരം കുറ്റപ്പെടുത്തലുകൾ തുടർന്നതോടെ ചർച്ച നീളുകയായിരുന്നു.