
ടെൽ അവീവ്: ഗാസയിൽ തടവിലിരിക്കെ കൊല്ലപ്പെട്ട 2 ബന്ദികളുടെ മൃതദേഹങ്ങൾ കൂടി ഹമാസ് ഇസ്രയേലിന് വിട്ടുകൊടുത്തു. യുദ്ധത്തിനിടെ കൊല്ലപ്പെട്ട 30 പാലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രയേലും റെഡ് ക്രോസ് വഴി കൈമാറി. ഇനി 11 ബന്ദികളുടെ മൃതദേഹം കൂടി ഹമാസ് വിട്ടുനൽകാനുണ്ട്. അതേ സമയം, ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിറുത്തൽ ഗാസയിൽ തുടരുന്നുണ്ടെങ്കിലും കരാർ ലംഘനത്തിന്റെ പേരിൽ ഒറ്റപ്പെട്ട ആക്രമണങ്ങൾ ഇസ്രയേൽ തുടരുന്നു. ഇന്നലെ വടക്കൻ ഗാസയിൽ മൂന്ന് പാലസ്തീനികൾ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.