
തിരുവനന്തപുരം: ലോക നഗര ദിനമായ ഒക്ടോബർ 31ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൗൺ പ്ലാനേഴ്സ് ഇന്ത്യ, കേരള റീജണൽ ചാപ്റ്ററിന്റെയും കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാന്‍ഡ്രം, ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ “നഗര പ്രതിസന്ധി പരിഹാരങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു.
കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാന്‍ഡ്രം, പ്രിൻസിപ്പൽ ഡോ. സുരേഷ് കെ അദ്ധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൗൺ പ്ലാനേഴ്സ് ഇന്ത്യ, കേരള റീജണൽ ചാപ്റ്റർ മെമ്പർ സെക്രട്ടറിയും മുൻ കേരള സ്റ്റേറ്റ് ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥനുമായ ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ്, എൽഎസ്‌ജിഡി പ്രോജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റ് DL14 ഡെപ്യൂട്ടി ടൗൺ പ്ലാനർ അർച്ചന വിഎസ് എന്നിവർ സംസാരിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൗൺ പ്ലാനേഴ്സ് ഇന്ത്യ, കേരള റീജണൽ ചാപ്റ്റർ (ITPI KeRC )ചെയർമാൻ ( Retd Additional Chief Town Planner) രാജേഷ് പിഎൻ, കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാന്‍ഡ്രം, ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗം എച്ച്‌ഒഡി, ഡോ. മഞ്ജു ജി നായർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൗൺ പ്ലാനേഴ്സ് ഇന്ത്യ, കേരള റീജണൽ ചാപ്റ്റർ സെക്രട്ടറി ഇൻചാർജായ ഇന്ദു ഗീത ബി എന്നിവര്‍ പങ്കെടുത്തു.