
മലപ്പുറം: വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം. വള്ളുവമ്പ്രത്ത് ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. മില്ലിൽ വെളിച്ചെണ്ണയും കൊപ്രയും സൂക്ഷിച്ചിരുന്നു. മലപ്പുറത്ത് നിന്നും മഞ്ചേരിയിൽ നിന്നും അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേന എത്തി തീ അണയ്‌ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ആളപായമില്ലെന്നാണ് വിവരം.
തീപിടിത്തമുണ്ടായി മണിക്കൂറുകളായിട്ടും പുക നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. സമീപത്ത് ധാരാളം വീടുകളുള്ള പ്രദേശമാണ്. ഇവിടേക്ക് തീ പടരാതെ നിയന്ത്രിക്കാൻ സാധിച്ചുവെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ അറിയിച്ചു.