boy

സ്‌കൂളിൽ പോകാനുള്ള മടി മൂലം തലവേദനയും വയറുവേദനയുമൊക്കെ അഭിനയിച്ച നിരവധി പേരുണ്ട്. സ്‌കൂളിൽ പോകാനുള്ള മടി കൊണ്ട് കട്ടിലിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

അനുനയിപ്പിച്ച് സ്‌കൂളിലേക്ക് വിടാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും കുട്ടി വഴങ്ങിയില്ല. വാഗ്വാദത്തിനൊന്നും നിൽക്കാതെ വീട്ടുകാർ അറ്റകൈ പ്രയോഗം തന്നെ നടത്തി. കട്ടിലോടെയെടുത്ത് നേരെ സ്‌കൂളിലേക്ക് വിട്ടു. ഇതാണ് വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിലുള്ളത്.

സ്‌കൂളിന്റെ ഗേറ്റിന് മുന്നിലെത്തിയിട്ടും കുട്ടി കട്ടിലിൽ നിന്ന് പിടിവിട്ടിരുന്നില്ല. മറ്റുകുട്ടികൾ സ്കൂളിലേക്ക് കയറിപ്പോയിട്ടും ആൺകുട്ടി കട്ടിലിൽ തന്നെ തുടരുന്നു. ശേഷം ബന്ധുക്കൾ കട്ടിൽ മറിച്ചിട്ടിട്ടും കുട്ടി അതിൽ തന്നെ പിടിച്ചിരിക്കുകയാണ്.

എക്സിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വളരെപ്പെട്ടന്നുതന്നെ ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. നിരവധി പേരാണ് തങ്ങളുടെ കുട്ടിക്കാലം ഓർത്തുകൊണ്ട് രസകരമായ കമന്റുകൾ ചെയ്‌തിരിക്കുന്നത്.'

അന്ന് സ്‌കൂളിൽ പോകാൻ എനിക്കും മടിയായിരുന്നു. എന്നാൽ ഇപ്പോൾ ആ കാലം തിരിച്ചുവന്നെങ്കിലോയെന്ന് ആഗ്രഹിച്ചുപോകുന്നു'- എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. 'അവന്റെ ഏറ്റവും മനോഹരമായ കാലമാണ് കഴിഞ്ഞുപോകുന്നതെന്ന് അവൻ അറിയുന്നില്ല'- എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

सांप चारपाई के कैसे लिपट जाता है, वैसे ही यह बालक।
स्कूल नहीं जाने की जिद्द। परिवार के लोग भी होशियार निकले, चारपाई के साथ ही स्कूल उठा लाए। जिद्द में इस बालक ने सारे रिकॉर्ड तोड़ ही दिए होंगे।

आप लोगों ने भी स्कूल नहीं जाने के लिए इतनी जिद्द की है, कमेंट में बताओ? pic.twitter.com/GygZfH4VIM

— Arvind Sharma (@sarviind) October 29, 2025