mohanlal

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ മോഹൻലാലും കമലഹാസനും പങ്കെടുക്കില്ലെന്ന് റിപ്പോർട്ടുകൾ. വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടാണ് പങ്കെടുക്കാത്തതെന്ന് ഇരുവരും അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. മോഹൻലാൽ ദുബായിലാണുള്ളത്.

കമലഹാസന് ചെന്നൈയിൽ ചില പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ട്. അതിനാൽ സമ്മേളനത്തിലേക്ക് എത്താനാകില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. പരിപാടിയിൽ മെഗാസ്റ്റാർ മമ്മൂട്ടി പങ്കെടുക്കും. അദ്ദേഹം രാവിലെ കൊച്ചിയിൽ നിന്ന് വിമാനമാർഗം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.

വൈകി​ട്ട് അഞ്ചിന് ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നാ​ണ് കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്ര​ഖ്യാ​പിക്കുക.​ ​മ​ന്ത്രി​ ​എം ബി രാ​ജേ​ഷ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​

നാ​ല് ​വ​ർ​ഷ​ത്തെ​ ​സു​ദീ​ർ​ഘ​മാ​യ​ ​ന​ട​പ​ടി​യി​ലൂ​ടെ​യാ​ണ് ​അ​തി​ദാ​രി​ദ്ര്യ​മു​ക്ത​ ​കേ​ര​ളം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ​തെ​ന്ന് ​ ​എം ബി രാ​ജേ​ഷ് ഇന്നലെ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞിരുന്നു.​ ​ര​ണ്ടാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ​ ​ആ​ദ്യ​ ​മ​ന്ത്രി​സ​ഭ​യി​ലെ​ടു​ത്ത​ ​തീ​രു​മാ​ന​മാ​യി​രു​ന്നു​ ​അ​തി​ദാ​രി​ദ്ര്യ​ ​നി​ർ​മ്മാ​ർ​ജ്ജ​നം.​ ​വി​ശ​ദ​മാ​യ​ ​മാ​ർ​ഗ്ഗ​രേ​ഖ​യും​ ​പു​റ​ത്തി​റ​ക്കി​യി​രു​ന്നു.


64,006​ ​കു​ടും​ബ​ങ്ങ​ളെ​യാ​ണ് ​അ​തി​ദാ​രി​ദ്ര്യ​മു​ക്ത​മാ​ക്കി​യ​ത്.​ ​സ​ർ​ക്കാ​ർ​ ​പ​ദ്ധ​തി​ക​ളു​ടെ​യും​ ​ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ​യും​ ​യാ​തൊ​രു​ ​ആ​നു​കൂ​ല്യ​വും​ ​ല​ഭി​ക്കാ​ത്ത​വ​രെ​യും​ ​യാ​തൊ​രു​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​യും​ ​ഇ​ല്ലാ​ത്ത​വ​രെ​യും​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​ ​ആ​ദ്യ​ ​ഘ​ട്ടം. ഭ​ക്ഷ​ണം,​ ​ആ​രോ​ഗ്യം,​ ​വ​സ്ത്രം,​ ​സു​ര​ക്ഷി​ത​ ​വാ​സ​സ്ഥ​ലം,​ ​വ​രു​മാ​നം​ ​എ​ന്നീ​ ​അ​ടി​സ്ഥാ​ന​ ​ഘ​ട​ക​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​ ​വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ് ​പ​രി​ഗ​ണി​ച്ച​ത്.

ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ,​ ​സാ​മൂ​ഹ്യ​ ​സം​ഘ​ട​ന​ ​പ്ര​തി​നി​ധി​ക​ൾ,​ ​കു​ടും​ബ​ശ്രീ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​തു​ട​ങ്ങി​ ​നാ​ലു​ ​ല​ക്ഷ​ത്തോ​ളം​ പേ​ർ​ക്ക് ​കി​ല​ ​പ​രി​ശീ​ല​നം​ ​ന​ൽ​കി​യി​രു​ന്നു. 2021​ ​ജൂ​ൺ,​ ​ജൂ​ലാ​യ് ​മാ​സ​ത്തി​ലാ​ണ് ​ന​ട​പ​ടി​ ​ആ​രം​ഭി​ച്ച​ത്.​ 2022​ ​മാ​ർ​ച്ചോ​ടെ​ ​ഗ്രാ​മ​സ​ഭ​/​ ​വാ​ർ​ഡ് ​സ​ഭ​ ​അം​ഗീ​കാ​ര​ത്തോ​ടെ​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ ​പ​ട്ടി​ക​ ​അ​ന്തി​മ​മാ​ക്കി.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​അ​ഞ്ചു​തെ​ങ്ങ്,​ ​വ​യ​നാ​ട്ടി​ലെ​ ​തി​രു​നെ​ല്ലി​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ ​തൃ​ശൂ​രി​ലെ​ ​വ​ട​ക്കാ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭ​യി​ലും​ ​പൈ​ല​റ്റ് ​സ്റ്റ​ഡി​ ​ന​ട​ത്തി​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​ആ​വി​ഷ്ക​രി​ച്ചു.