helmet

കോതമംഗലം: ഹെൽമെറ്റിൽ എയർബാഗൊ?​ സിംപിളാണ്,​ എന്നാൽ പവർഫുള്ളും ആണെന്ന് പറയും എടവനക്കാട് എസ് ഡി പി വൈ കെ പി എം എച്ച് എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ജെഫിൻ ജോണും നന്ദന കെ ബിജുവും. ഹെൽമെറ്റിൽ ഒരു ഓട്ടോമാറ്റിക് സെൻസർ ഘടിപ്പിച്ച് ഈ സെൻസറിനെ ഹെൽമറ്റിനകത്തെ ഹെയർ ബാഗുമായി ബന്ധിപ്പിച്ചാണ് സംവിധാനം ഒരുക്കുന്നത്.

helmet

ഹെൽമറ്റ് തലയിൽ വെക്കുമ്പോൾ ഒരു നിശ്ചിത അളവിൽ കൂടുതൽ തല എവിടെയെങ്കിലും ഇടിച്ചാൽ സെൻസറിലൂടെ ഇത് സെൻസ് ചെയ്തു എയർബാഗ് സംരക്ഷണ കവചം ഒരുക്കും. ഹെൽമറ്റിലെ ഓട്ടോമാറ്റിക് സെൻസർ തല എവിടെയെങ്കിലും ഇടിക്കുന്ന സമയത്ത് ഓട്ടോമാറ്റിക്കായി സെൻസ് ചെയ്ത് എയർബാഗ് വികസിക്കുന്നു.

ഈ എയർബാഗ് ബൈക്ക് ഓടിക്കുന്ന ആളുടെ കഴുത്തിന് പൂർണ്ണ കവചം ഒരുക്കം. ഇതിനൊപ്പം ബൈക്ക് യാത്രികന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഈ സെൻസറുമായി ബന്ധിപ്പിക്കും. അപകടമുണ്ടായാൽ ഉടൻ ഫയർഫോഴ്സ്,​ പൊലീസ് തുടങ്ങിയ അത്യാവശ്യ സംവിധാനങ്ങളിലേക്ക് വാട്സ് ആപ്, ടെലിഗ്രാം എന്നിവയിലൂടെ അപകട സ്ഥലം ഉൾപ്പെടെ അടിയന്തര സന്ദേശവും എത്തും.