തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ ആദ്യത്തെ യാത്ര. വീടിന് പുറകിൽ മാലിന്യമിടാൻ പോയ വീട്ടമ്മ കണ്ടത് ഒരു വലിയ പാമ്പിനെയായിരുന്നു. അത് ഉപയോഗശൂന്യമായ പഴയ ബാത്ത്റൂമിനകത്ത് വേഗത്തിൽ കയറിപ്പോയി. വീട്ടമ്മ ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.

snake

വാതിൽ അടച്ചിടണമെന്ന് വാവ സുരേഷ് ഫോണിലൂടെ നിർദേശം നൽകിയിരുന്നു.അവർ അതുപോലെ ചെയ്തു.സ്ഥലത്ത് എത്തിയ വാവ സുരേഷ് ബാത്ത്‌റൂമിന്റെ വാവ സുരേഷ് വാതിൽ തുറന്നതും പാമ്പിന്റെ കുറച്ച് ഭാഗം കണ്ടു. അത് ചേരയായിരുന്നു, ഒരു തടിയൻ ചേര.

അവിടെ നിറയെ തേങ്ങ കൂട്ടിയിട്ടിരിക്കുന്നുണ്ടായിരുന്നു. അത് കുറച്ച് മാറ്റിയതും ഒന്നല്ല രണ്ട് പാമ്പുകളുണ്ടെന്ന് വാവ സുരേഷ് പറഞ്ഞു. ഇതുകേട്ടതും വീട്ടമ്മയും മകളും ഞെട്ടി. കാണുക തടിയൻ ചേരയെ വിഴുങ്ങാൻ എത്തിയ മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...