
വിക്രം നായകനായി നവാഗതനായ ബോഡി രാജകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീനാക്ഷി ചൗധരി നായിക. ഹ്രസ്വ ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്ത ബോഡി രാജകുമാർ ആരുടെയും ശിഷ്യത്വം സ്വീകരിക്കാതെയാണ് ബിഗ് സ്കീനിൽ എത്തുന്നത്. ശാന്തി ടാക്കീസിന്റെ ബാനറിൽ ആണ് നിർമ്മാണം. ചിയാൻ 63 എന്നു താത്ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ ആരംഭിക്കും. അതേസമയം എസ്.യു അരുൺകുമാർ സംവിധാനം ചെയ്ത ധീര വീര ശൂരൻ പാർട്ട് 2 ആണ് വിക്രം നായകനായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ദുഷാര വിജയൻ ആണ് നായിക. സുരാജ് വെഞ്ഞാറമൂടിന്റെ തമിഴ് അരങ്ങേറ്റം ചിത്രം കൂടിയാണ്.