
ടൂ വീലർ വർക് ഷോപ്പ് നടത്തുന്ന മൂന്നു ചെറുപ്പക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്ന നിഗൂഢതകളുടെയും അവിശ്വസനീയ സംഭവങ്ങളുടെയും കഥ പറയുന്ന നിധിയും ഭൂതവും നവംബർ 14 ന് തിയേറ്രറിൽ .
അനീഷ് ജി മേനോൻ നായകനാകുന്ന ചിത്രം സാജൻ ജോസഫ് സംവിധാനം ചെയ്യുന്നു. അശ്വന്ത് ലാൽ, മുഹമ്മദ് റാഫി, നയ്റ നിഹാർ, വിഷ്ണു ഗോവിന്ദൻ, വൈക്കം ഭാസി, പോൾസൺ, പ്രമോദ് വെളിയനാട്, ഗോകുലൻ, രാധ ഗോമതി, രശ്മി അനിൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിൽ 2 ഗാനങ്ങളാണ് . വിഷ്ണു എസ്. ശേഖർ സംഗീതം നൽകി നിഷികാന്ത് രചിച്ച "കല്യാണ കൊണ്ടാട്ടം", ജയ്സൺ ജെ നായർ ഈണമിട്ട് സന്തോഷ് വർമ്മ വരികളെഴുതിയ "എന്നൊരമ്മേ" എന്നാരംഭിക്കുന്ന ഗാനവും ആണ് . സരിഗമ ആണ് മ്യൂസിക് പാർട്ണർ. ഛായാഗ്രഹണം -കനകരാജ് പളേരി, എഡിറ്റിംഗ്- അജീഷ് ആനന്ദ്, കലാസംവിധാനം - അസീസ് കരുവാരകുണ്ട്, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോൺ, മേക്കപ്പ് സിജേഷ് കൊണ്ടോട്ടി,വിതരണം ഡ്രീം ബിഗ് ഫിലിംസ്,
പി.ആർ.ഒ - ശബരി.